നിയന്ത്രണംവിട്ട കാർ തലകീഴായ് താഴ്ചയിലേക്ക് മറിഞ്ഞു
1543552
Friday, April 18, 2025 4:27 AM IST
കോതമംഗലം: തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് തലകീഴായ് പത്തടി താഴ്ചയിൽ വീട്ടുമുറ്റത്ത് പതിച്ചു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ഇന്നലെ പുലർച്ചെ ആറോടെയാണ് സംഭവം.
നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് തിരികെ പോകുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും സമീപവാസികളുമാണ് രക്ഷാപ്രവർത്തന നടത്തിയത്. ആർക്കും കാര്യമായ പരിക്കില്ല. വാഹനത്തിന്റെ മുൻവശം തകർന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.