മിസ്റ്റർ എറണാകുളം ഐസക് ഷാജുവിനെ അനുമോദിച്ചു
1543244
Thursday, April 17, 2025 3:53 AM IST
മഞ്ഞപ്ര : 75 കിലോ കാറ്റഗറി മൽസരത്തിൽ മിസ്റ്റർ എറണാകുളം പട്ടം നേടി സ്വർണമെഡിന് അർഹനായ മഞ്ഞപ്ര തെക്കിനേൻ ഐസക് ഷാജുവിനെ അനുമോദിച്ചു. ഇന്ദിരാ ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് അംഗം ഐസക്കിന് ഉപഹാരം നൽകി ആദരിച്ചു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവിസ് മണവാളൻ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സ് ആന്റു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോസൺ വി. ആന്റണി, നേതാക്കളായ എം.ഇ. സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ജോൺസൺ തിരുതനത്തിൽ എന്നിവർ പ്രസംഗിച്ചു.
പണിക്കേഴ്സ് ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മൽസരത്തിലാണ് ഐസക്ക് ഷാജു ഗോൾഡ് മെഡലിന് അർഹനായത്. മഞ്ഞപ്ര പഞ്ചായത്ത് ഒൻപതാം വാർഡിൽ പി ആൻഡ് പി കവലക്ക് സമീപം താമസിക്കുന്ന തെക്കിനേൻ വീട്ടിൽ പ്ലാന്റേഷൻ കോർപറേഷൻ ഫീൽഡ് എക്സിക്യൂട്ടിവ് ടി.എ. ഷാജുവിന്റെയും റീനയുടെയും മകനാണ് ഐസക്ക്.