വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു
1543232
Thursday, April 17, 2025 3:44 AM IST
മൂവാറ്റുപുഴ: "വേണ്ട ലഹരിയും ഹിംസയും’ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ മൂവാറ്റുപുഴ സൗത്ത് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ റോയി എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
മൂവാറ്റുപുഴ എക്സൈസ് ഓഫീസർ പി.പി. ഹസൈനാർ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.