സ്കൂളിൽ കവർച്ച : മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവ് പിടിയിൽ
1543555
Friday, April 18, 2025 4:27 AM IST
വാഴക്കുളം: സ്കൂളിൽ മോഷണം നടത്തിയയാൾ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ.
ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ മോഷണം നടത്തിയ പേഴക്കപ്പിള്ളി തട്ടുപറമ്പ് കാനാംപറമ്പിൽ വീരാൻകുഞ്ഞിനെ (കുരിശ് ജലീൽ - 67) യാണ് മൂവാറ്റുപുഴ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
ഇന്നലെ പുലർച്ചെ സ്കൂളിലെ പ്രധാനാധ്യാപികയുടെ മുറി കുത്തിത്തുറന്ന് മോണിറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുകയും കാമറ കേടുവരുത്തുകയും ചെയ്യുകയായിരുന്നു. കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പാലക്കാട് നോർത്ത്,പാലക്കാട് സൗത്ത്, ചിറ്റൂർ, കോങ്ങാട്, മഞ്ചേരി, തൃശൂർ ഈസ്റ്റ്, കളമശേരി എന്നിവിടങ്ങളിൽ നിരവധി മോഷണം, ഭവനഭേദന കേസുകൾ ഇയാളുടെ പേരിൽ നിലവിലുള്ളതായും പോലീസ് അറിയിച്ചു. മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.