വക്കീൽ ഗുമസ്തർ ധർണ നടത്തി
1543228
Thursday, April 17, 2025 3:35 AM IST
മൂവാറ്റുപുഴ: സർക്കാർ വർധിപ്പിച്ച കോർട്ട് ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി എന്നീ സ്ഥലങ്ങളിലെ വക്കീൽ ഗുമസ്തർ പണിമുടക്കി മൂവാറ്റുപുഴ ആർഡിഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. കേരള സർക്കാർ അതിഭീമമായി വർധിപ്പിച്ച കോർട്ട് ഫീസ് ഉടൻ പിൻവലിക്കണമെന്ന് ധർണ സമരം സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ലർക്കുമാർ ഈ ആവശ്യം ഉന്നയിച്ച് രണ്ടാംഘട്ടം നടത്തിയ സമരമാണിത്. ധർണ സമരത്തിന് അസോസിയേഷൻ പ്രസിഡന്റ് റെജി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. മൂവാറ്റപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു.