ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു
1543537
Friday, April 18, 2025 4:06 AM IST
കളമശേരി : കളമശേരി എംഎൽഎ, പി. രാജീവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് കളമശേരി നഗരസഭ മുപ്പത്തി ഒന്നാം വാർഡിൽ പത്തടിപ്പാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം മന്ത്രിപി. രാജീവ് നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ സീമകണ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ടി. മനോജ് സ്വാഗതവും, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എ.കെ. നിഷാദ് നന്ദി പറഞ്ഞു.