ലഹരിക്കെതിരെ ജാഗ്രതാ സദസ്
1543226
Thursday, April 17, 2025 3:35 AM IST
മൂവാറ്റുപുഴ: വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശവുമായി ലഹരി വ്യാപനത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ആരക്കുഴ മേഖല കമ്മിറ്റി ജാഗ്രതാ സദസ് നടത്തി. മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബേസിൽ തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബെസ്റ്റിൻ ടി. ചേറ്റൂർ അധ്യക്ഷത വഹിച്ചു. വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.കെ. രാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.