ജനകീയ മുന്നേറ്റത്തിന്റെ വിജയം: രാജപാത കോ -ഓർഡിനേഷൻ കമ്മിറ്റി
1543225
Thursday, April 17, 2025 3:35 AM IST
കോതമംഗലം: ആലുവ - മൂന്നാർ രാജപാത വിഷയവുമായി ബന്ധപ്പെട്ട് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരായി എടുത്തിരിക്കുന്ന പോലീസ്, ഫോറസ്റ്റ് കേസുകൾ പിൻവലിക്കാൻ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതാർഹമെന്ന് രാജപാത കോ ഓർഡിനേഷൻ കമ്മിറ്റി.
മേഖലയിൽ നടന്ന വലിയ ജനകീയ മുന്നേറ്റത്തിനായി കഠിനപ്രയത്നം നടത്തിയ രാജപാത കോ -ഓർഡിനേഷൻ കമ്മിറ്റിക്കും ഇത് അഭിമാന നിമിഷമാണെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ ഫാ. ജോസ് ചിരപ്പറന്പിൽ പറഞ്ഞു. ജനകീയ മുന്നേറ്റത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.