നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു
1543224
Thursday, April 17, 2025 3:35 AM IST
കോതമംഗലം: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമിച്ച ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കൃഷിത്തോട്ടത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മുഴുവൻ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി സജീകരിച്ചിരിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമുകളിലൊന്നായി മാറിയ നേര്യമംഗലം ഫാമിന്റെ അനന്തമായ സാധ്യതകൾ മലയോര ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറുമെന്നും എംപി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.