മോക്ഡ്രിൽ സംഘടിപ്പിച്ചു
1543223
Thursday, April 17, 2025 3:35 AM IST
കൂത്താട്ടുകുളം: അഗ്നിരക്ഷാസേനാദിന വാരാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ആറൂർ ഓട്ടോബാൻ ട്രക്കിംഗ് വർക്ക് ഷോപ്പിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു.
രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളെ ചെറുക്കുവാൻ ഇത്തരം മോക്ഡ്രില്ലുകൾക്ക് സാധിക്കുമെന്ന് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ പറഞ്ഞു.
ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ റിയോ പോൾ, പി. മൻസൂർ, എ.എം. ജിഷ്ണു, മാനസ് രാജു എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.