എൻഐഎസ്എം പരിശീലനവും പ്ലേസ്മെന്റ് ഡ്രൈവും
1543222
Thursday, April 17, 2025 3:35 AM IST
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിന്റെയും മുത്തൂറ്റ് സെക്യൂരിറ്റീസിന്റെയും സംയുക്താഭിമുഖത്തിൽ 21നു വിസാറ്റിൽ എൻഐഎസ്എം പരിശീലനവും പ്ലേസ്മെന്റ് ഡ്രൈവും നടക്കും. എൻഐഎസ്എം പരീക്ഷ പാസാക്കുന്നതിനു വേണ്ടുന്ന പരിശീലനവും ഇതിന്റെ ഭാഗമായി നൽകും.
ഏകദിന സെമിനാറും പ്ലേസ്മെന്റ് ഡ്രൈവും എംജി യൂണിവേഴ്സിറ്റി വിസി പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ രാജു കുര്യൻ അധ്യക്ഷത വഹിക്കും. മുത്തൂറ്റ് സെക്യൂരിറ്റീസ് ചീഫ് ബിസിനസ് ഓഫീസർ ജിബി മാത്യു മുഖ്യപ്രഭാഷണം നടത്തും.
മുത്തൂറ്റ് സെക്യൂരിറ്റീസ് സ്റ്റേറ്റ് ഹെഡ് ബിനു ജോസഫ്, റീജണർ മാനേജർ കൃഷ്ണ പ്രസാദ് എന്നിവർ ക്ലാസുകൾ നയിക്കും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്ന 60 പേർക്ക് മുത്തൂറ്റ് സെക്യൂരിറ്റീസിൽ റിലേഷൻഷിപ്പ് മാനേജരായി നിയമനം നൽകും. പത്തിലധികം ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിദ്യാർഥികൾ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കും. ഫോണ്: 9447302306, 9447697029.