ലഹരി വ്യാപനത്തിനെതിരെ കലാപരിപാടികൾ അവതരിപ്പിച്ചു
1543221
Thursday, April 17, 2025 3:35 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂരിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വ്യാപനത്തിനെതിരെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കാവുംപടിയിൽ നാടകങ്ങളും ഗാനങ്ങളും നൃത്തച്ചുവടുകളുമായാണ് ബാലവേദി കലാസന്ധ്യ അവതരിപ്പിച്ചത്.
മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. ശ്രീലേഖ അധ്യക്ഷത വഹിച്ചു.