മണികണ്ഠൻ പാലത്തിലെ അപകടങ്ങൾ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ജെസിഐ
1543220
Thursday, April 17, 2025 3:35 AM IST
പാലക്കുഴ: മണികണ്ഠൻ പാലത്തിൽ അപകടങ്ങൾ പതിവായതോടെ കൂത്താട്ടുകുളം ജെസിഐയുടെ നേതൃത്വത്തിൽ പാലത്തിന് സമീപം അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പാലത്തിൽ നിരവധി അപകടങ്ങളാണ് നിത്യവും ഉണ്ടാവുന്നത്. കൈവരി ഉൾപ്പെടുന്ന സംരക്ഷണ ഭിത്തി ഏതു നിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന നിലയിലാണ്.
എംസി റോഡിന് സമാന്തര പാതയായ കൂത്താട്ടുകുളം - പണ്ടപ്പിള്ളി-മൂവാറ്റുപുഴ റോഡിൽ പാലക്കുഴ കവലയ്ക്കു സമീപമാണ് പാലം. പാലത്തിലേക്കെത്തുന്പോൾ റോഡ് കുപ്പിക്കഴുത്ത് പോലെ ചുരുങ്ങുന്നതാണ് അപകടത്തിനു കാരണമാകുന്നത്.
ഇറക്കവും വളവും ചേർന്ന ഭാഗമായതിനാൽ അപകട സാധ്യത വർധിക്കുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജിന്റെ ഇടപെടലിനെതുടർന്ന് പാലത്തിന് കൈവരികൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.