ചുറ്റികകൊണ്ട് അടിയേറ്റ് വീട്ടമ്മ മരിച്ചു
1543073
Wednesday, April 16, 2025 10:19 PM IST
അരൂർ: ചുറ്റിക കൊണ്ടുള്ള അടിയേറ്റു മധ്യവയസ്ക മരിച്ചു. അരൂക്കുറ്റി ഒന്നാം വാർഡിൽ പുളിന്താഴത്ത് ശരവണന്റെ ഭാര്യ വനജ (50) ആണ് ചുറ്റികകൊണ്ടുള്ള തലയ്ക്കടിയേറ്റ് നിലയിൽ ആശുപത്രിയിലെത്തിച്ച ശേഷം മരിച്ചത്.
വനജയുടെ ഭർത്താവ് ശരവണനും മകൻ ശരത്തിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ അയൽവാസികളായ ജയേഷ് വിജേഷും ആണ് ഇവരുടെ വീട് കയറി ആക്രമിച്ചതെന്നാണ് വിവരം. കൃത്യം ചെയ്തശേഷം ഒളിവിൽ പോയ പ്രതികളിൽ ജയേഷിനെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു.