വിദേശജോലി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
1543014
Wednesday, April 16, 2025 7:27 AM IST
മൂവാറ്റുപുഴ: വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രണ്ട് പേരിൽനിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. രായമംഗലം പാലക്കാട്ടന്പലം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കീഴില്ലം പറന്പിപ്പീടിക മാന്പിള്ളി അജു വിത്സനെ (35)യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാറാടി പുൽപ്പറന്പ് സ്വദേശിയായ യുവാവിനും സുഹൃത്തിനുമാണ് പണം നഷ്ടമായത്.
സൗത്ത് കൊറിയയിൽ ഹെൽപ്പർ ജോലി വാഗ്ദാനം ചെയ്താണ് 2,14,000 രൂപ തട്ടിയെടുത്തത്.
ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ കെ. അനിൽ, എഎസ്ഐ മീരാൻ, ബി. ഹാരീസ്, ബിനിൽ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.