കാർഷിക വിജ്ഞാന വ്യാപന കേന്ദ്രം നാടിനായി സമർപ്പിച്ചു
1543011
Wednesday, April 16, 2025 7:10 AM IST
ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്കിന്റെ നിർമാണം പൂർത്തിയാക്കിയ കാർഷിക വിജ്ഞാന വ്യാപന കേന്ദ്രം നാടിന് സമർപ്പിച്ചു. വെളിയത്തുനാട് തടിക്കകടവിൽ നിർമിച്ച കേന്ദ്രം മന്ത്രി പി. രാജീവാണ് നാടിനു സമർപ്പിച്ചത്.
കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി കൂൺ ഗ്രാമം പദ്ധതി നടപ്പാക്കി കൂൺ സംഭരിച്ച് മൂല്യ വർധിത ഉത്പന്നങ്ങളായി വിപണിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ കൂൺ വിത്തുത്പാദനം, ഭക്ഷ്യവസ്തു പരിശോധന ലാബ്, സോളാർ പവർ പ്ലാന്റ്, ഡിജിറ്റൽ ക്ലാസ് റൂം, കൂൺ ഹൈടെക് കൾട്ടിവേഷൻ എന്നിവയും പദ്ധതിയോടൊപ്പം സമർപ്പിച്ചു.
മാരക രോഗം ബാധിച്ച നാൽപതു സഹകാരികൾക്കായി പത്തു ലക്ഷം രൂപ സമാശ്വാസ നിധിയും കൈമാറി.
എഴുപതു കഴിഞ്ഞ ബാങ്ക് അംഗങ്ങൾക്ക് നടപ്പാക്കുന്ന വാർധക്യ ക്ഷേമ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി. പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡന്റ് വി.എം. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ബാങ്ക് പ്രസിഡന്റ് എം.കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.