ഉഷയ്ക്കും മുരുകനും അന്തിയുറങ്ങാൻ ഇനി കാരുണ്യത്തിന്റെ ഈഡൻസ് ഗാർഡൻ
1543009
Wednesday, April 16, 2025 7:10 AM IST
വൈപ്പിൻ : ഞാറക്കൽ വാലക്കടവിലെ ഉഷ-മുരുകൻ ദമ്പതികളുടെ ശിഷ്ട ജീവിതം ഇനി ഈഡൻസ് ഗാർഡനിൽ. നിർധനരും വയോധികരുമായ ഈ ദമ്പതികൾക്ക് പ്രവാസിയായ ജോമോൻ പുതുശേരി യുടെ കാരുണ്യത്താൽ നിർമിച്ചതാണീ ഭവനം. മുൻ എംപി ഈഡന്റെ ഓർമയ്ക്കായാണ് ഈഡൻ ഗാർഡൻസ് എന്ന് പേരു നൽകിയത്.
ജോമോന്റെ മക്കളുടെ മാമ്മോദീസ/ആദ്യകുർബാന സ്വീകരണം എന്നിവയോടനുബന്ധിച്ചാണ് ഈ സദ്പ്രവർത്തി. വിഷുദിനത്തിൽ താക്കോൽ ദാനം രമേശ് ചെന്നിത്തല എംഎൽഎയും നാമകരണം ടി.ജെ. വിനോദ് എംഎൽഎയും നിർവഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷനായി.
ജോമോൻ പുതുശേരി, ഭവന നിർമാണത്തിന് നേതൃത്വം കൊടുത്ത അരുൺ ബാബു, മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. ചെല്ലപ്പൻ എന്നിവരെ രമേശ് ചെന്നിത്തല ആദരിച്ചു.ആശാ പ്രവർത്തകരായ സൗമ്യ കെ.വി. ഷീജ പ്രദീപ് എന്നിവർക്ക് വിഷു കൈനീട്ടവും നൽകി.