ആ​ലു​വ: സ​ന്തോ​ഷ് ട്രോ​ഫി ടീം ​ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഞ്ജു ഗ​ണേ​ഷി​ന് ദേ​ശീ​യ കാ​യി​ക വേ​ദി (കെ​പി​സി​സി കാ​യി​ക വി​ഭാ​ഗം) ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മിറ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡന്‍റ് അ​ഡ്വ.​ ജോ​ർ​ജ് ജോ​ൺ വാ​ല​ത്ത് ഉ​പ​ഹാ​രം ന​ൽ​കി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആന്‍റോ എ​ഡ്വി​ൻ ബേ​ബി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി നെ​ൽ​ക്ക​ര, എ.​എ. മാ​ഹി​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.