മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സൗത്ത് ബ്ലോക്ക് ഉദ്ഘാടനം നാളെ
1543006
Wednesday, April 16, 2025 7:10 AM IST
കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കും.
എറണാകുളം താജ് വിവാന്തയില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, മെഡിക്കല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഡോ. പി.വി. തോമസ്, ഫിനാന്‍സ് ഡയറക്ടര്‍ പി.വി. സേവ്യര്‍ എന്നിവര്‍ പ്രസംഗിക്കും.
റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍- ടി സെല്‍ തെറാപ്പി തുടങ്ങിയ ചികിത്സാ സൗകര്യങ്ങളാണ് പുതിയ സൗത്ത് ബ്ലോക്ക് കെട്ടിടത്തിലുള്ളത്. മികച്ച കാന്റീന് സൗകര്യവും ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളും കൂടാതെ 150 ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യവും പുതിയ ബ്ലോക്കില്‍ ഉണ്ട്.