നവീകരിച്ച കേരള ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു
1543002
Wednesday, April 16, 2025 7:10 AM IST
കൊച്ചി: കേരള ബാങ്കിന്റെ നവീകരിച്ച അങ്കമാലി ശാഖ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. അങ്കമാലി മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ. ഷിയോ പോള്‍, ബാങ്ക് ഭരണസമിതിയംഗം അഡ്വ. പുഷ്പദാസ്, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം അഡ്വ. മാണി വിതയത്തില്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചന്, വാര്‍ഡ് കൗണ്‍സിലര്‍ ഗ്രേസി, റീജിയണല്‍ ജനറല്‍ മാനേജര്‍ ഡോ. എന്‍. അനില്‍കുമാര്‍, ഡിജിഎം രഞ്ജിനി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.