പാലത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
1543000
Wednesday, April 16, 2025 7:10 AM IST
നെടുമ്പാശേരി : നെടുമ്പാശേരി ഗ്രാമ പഞ്ചായത്തിലെ എയർപോർട്ട് 11ാം വാർഡിലെ ആവണംകോട് കുഴിപ്പള്ളം പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കാത്തതിലും പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയിലും പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം നടത്തി.
പ്രതിഷേധ സമരത്തിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ.പി. ഡേവി അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.