മുനമ്പം നിവാസികളെ കബളിപ്പിച്ചു: മുഹമ്മദ് ഷിയാസ്
1542999
Wednesday, April 16, 2025 7:10 AM IST
കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടിവരുമെന്നും ഭൂമി തര്‍ക്കത്തിന് നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു തുറന്ന് സമ്മതിച്ചതോടെ ബിജെപിയുടെ തനിനിറം പുറത്തായതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ബിജെപി നേതാക്കള്‍ പറഞ്ഞു പറ്റിക്കുകയായിരുന്നു. മുനമ്പം ഭൂമി തര്‍ക്കത്തിന് പരിഹാരം എന്ന് കൊട്ടിഘോഷിച്ചാണ് ബിജെപി വഖഫ് നിയമഭേദഗതി നടപ്പാക്കിയത്.
എന്നാല്‍ ഇപ്പോള്‍ പറയുന്നത് കോടതിവഴി പരിഹാരത്തിന് ശ്രമിക്കുമെന്നാണ്. ക്രൈസ്തവ വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നു വഖഫ് ഭേദഗതിയെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മനസ് വച്ചാല്‍ പരിഹരിക്കാവുന്ന വിഷയമേ മുനമ്പത്തുള്ളൂ.
എന്നാല്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷത്തിനായി കാത്തിരിക്കുന്ന കഴുകന്മാരാണ് ഇരുവരുമെന്നുമെന്നും ഷിയാസ് ആരോപിച്ചു.