ശലഭോദ്യാനത്തിൽ നിന്ന് മോഷ്ടിച്ച ചെടിച്ചട്ടികൾ തിരികെയെത്തിച്ചു
1542998
Wednesday, April 16, 2025 7:10 AM IST
നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂഴിക്കുളം നാട്ടു കൂട്ടത്തിന്റെ സഹകരണത്തോടെ ചീരോത്തി തോടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നിർമിച്ച ശലഭോദ്യാനത്തിൽ നിന്നും ചെടി ചട്ടികൾ മോഷ്ടിച്ചവർ തിരികെ കൊണ്ടു വച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കോണ്ടസ കാറിൽ വന്ന ഒരു കുടുംബം രണ്ടു ചെടിച്ചട്ടികൾ മോഷ്ടിച്ചു കൊണ്ടു പോകുന്നത് സിസിടിവി കാമറയിൽ ദൃശ്യമായി.
ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ കാമറ ദൃശ്യങ്ങളോടു കൂടി പരാതി കൊടുത്തു. ചെടിച്ചട്ടിയുമായി പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടപ്പോളാണ് ചെടിച്ചട്ടികൾ മോഷ്ടിച്ച സ്ഥലത്ത് തന്നെ കൊണ്ടു വച്ച് തലയൂരാൻ ശ്രമിച്ചത്. പോലീസ് വീണ്ടും സ്റ്റേഷനിലേക്ക് പ്രതികളെ വിളിപ്പിച്ചിരിക്കുകയാണ്.