‘ബംഗ്ലാവ് കടവ് പാലം യാഥാർഥ്യമാക്കണം’
1542994
Wednesday, April 16, 2025 7:10 AM IST
കോതമംഗലം: വടാട്ടുപാറയെ കുട്ടന്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം യാഥാർഥ്യമാക്കണമെന്ന് കേരള ഫോറസ്റ്റ് ലേബർ യൂണിയൻ (ഐഎൻടിയുസി) വടാട്ടുപാറ മേഖല കണ്വൻഷൻ ആവശ്യപ്പെട്ടു. കുട്ടന്പുഴയ്ക്കുള്ള യാത്രാദൂരം നാല് കിലോമീറ്ററായി കുറയ്ക്കുന്നതും കുട്ടന്പുഴ പഞ്ചായത്തിന്റെ സമഗ്രവികസനം ഉറപ്പ് വരുത്തുന്നതിനും കുട്ടന്പുഴ-ബംഗ്ലാവ് കടവ് പാലം യാഥാർഥ്യമാകണം. കൂടാതെ പലവൻപടി-കുട്ടന്പുഴ റോഡും യാഥാർഥ്യമാക്കണമെന്നും കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫോറസ്റ്റ് ലേബർ യൂണിയൻ 50-ാം വാർഷികത്തിന്റെ ഭാഗമായി രാഖി പാർക്കിൽ നടത്തിയ കണ്വൻഷൻ കുട്ടന്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം. അബ്ദുള്ളക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.ഐ. പൈലി അധ്യക്ഷത വഹിച്ചു.