സാമ്പത്തിക തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി വലയിൽ
1541408
Thursday, April 10, 2025 4:43 AM IST
മൂവാറ്റുപുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. പേഴക്കാപ്പിള്ളി കൊച്ചുമാരിയിൽ മുഹമ്മദ് മുഹ്സി (37) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2019 മുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കുട്ടമ്പുഴ ഭാഗത്തുനിന്നാണ് പിടികൂടിയത്. നിലവിൽ എറണാകുളം, ആലുവ, മലപ്പുറം എന്നീ കോടതികളിൽ കേസുകൾ നടക്കുന്നുണ്ട്.
പ്രതികളെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ മാരായ വിഷ്ണുരാജു, കെ.കെ. രാജേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു.