പെ​രു​മ്പാ​വൂ​ർ: മു​ൻ​കാ​ല സു​ഹൃ​ത്താ​യി​രു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​ഹ​നം ക​ത്തി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം ഇ​ര​വി​പു​രം വ​ട​ക്കേ​വി​ള ഇ​ക്ബാ​ൽ ന​ഗ​ർ മ​ല്ല​ൻ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​നീ​ഷി​നെ​യാ​ണ് (38) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് .

വാ​തി​ൽ മു​ട്ടി വി​ളി​ച്ചി​ട്ടും ഫോ​ൺ വി​ളി​ച്ചി​ട്ടും പെ​ൺ സു​ഹൃ​ത്ത് വെ​ളി​യി​ൽ വ​രാ​ത്ത ദേ​ഷ്യ​ത്തി​ൽ ​പോ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​നം ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ് ഐ ​റി​ൻ​സ് എം ​തോ​മ​സ്, സി​പി​ഒ സ​ന്ധ്യ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.