യുഡിഎഫ് ഡിഎഫ് ഓഫീസ് മാർച്ച് ഇന്ന്
1541406
Thursday, April 10, 2025 4:43 AM IST
കൊച്ചി: ഐക്യ ജനാധിപത്യ മുന്നണി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടനാട് ഡിഎഫ് ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. രാവിലെ 10 ന് കുറിച്ചിലക്കോട് കവലയില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക , കൃഷി നശിച്ചവര്‍ക്കും ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷനും കണ്‍വീനര്‍ ഷിബു തെക്കുംപുറവും അറിയിച്ചു.