സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഫെയറുകള്‍
1541404
Thursday, April 10, 2025 4:43 AM IST
കൊച്ചി: പൊതുവിപണിയിലെ വിലക്കയറ്റത്തിനിടയിലും സാധാരണക്കാർക്ക് സമാശ്വാസമാകാൻ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഫെയറുകള്‍ . ജില്ലയിൽ സപ്ലൈകോ വിഷു ഈസ്റ്റര്‍ ഫെയർ ഇന്നും കണ്‍സ്യൂമര്‍ ഫെഡ് വിഷു ഈസ്റ്റര്‍ സഹകരണ വിപണി 12നും ആരംഭിക്കും. 19 വരെയാണ് സപ്ലൈകോ വിഷു ഈസ്റ്റര്‍ ഫെയര്‍. വിഷു, ദുഃഖവെള്ളി ഒഴികെ മറ്റ് എല്ലാ ദിവസങ്ങളിലും ഫെയറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉത്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും ഉണ്ട്.
സപ്ലൈകോ വിഷു, ഈസ്റ്റര്‍ ഫെയറുകള്‍
ആലുവ സൂപ്പര്‍മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍മാര്‍ക്കറ്റ്, പെരുമ്പാവൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, മൂവാറ്റുപുഴ സൂപ്പര്‍ മാര്‍ക്കറ്റ്, കോതമംഗലം സൂപ്പര്‍മാര്‍ക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കല്‍ പീപ്പിള്‍സ് ബസാര്‍, നോര്‍ത്ത് പറവൂര്‍ പീപ്പിള്‍സ് ബസാര്‍.
കണ്‍സ്യൂമര്‍ഫെഡ് സബ്സിഡി വിപണി വഴി 13 ഇനങ്ങൾ
12 മുതല്‍ 21 വരെയാണ് കണ്‍സ്യൂമര്‍ഫെഡ് വിഷു-ഈസ്റ്റര്‍ സബ്സിഡി വിപണി. 13 ഇന നിത്യോപയോഗ സാധനങ്ങളാകും വിപണി വഴി ലഭിക്കുക. ജില്ലയില്‍ 15 ഇടങ്ങളിലാണ് വില്‍പ്പന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഗാന്ധിനഗറിലെ ജില്ലാതല വില്പന കേന്ദ്രത്തില്‍ നിന്നും പ്രതിദിനം 150 ഉപയോക്താക്കള്‍ക്കും മറ്റിടങ്ങളില്‍ നിന്ന് 75 പേര്‍ക്കുമാകും പ്രതിദിനം സബ്സിഡി സാധനങ്ങള്‍ ലഭിക്കുക.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ 10 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും. 1136 രൂപയ്ക്കാണ് സബ്സിഡി സാധനങ്ങള്‍ വിപണിയില്‍ ലഭിക്കുക.