കിലി യൂണിവേഴ്സിറ്റി പ്രതിനിധികള്‍ പരുത്തുവയലില്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു
1541401
Thursday, April 10, 2025 4:43 AM IST
കൊച്ചി: യുകെ ആസ്ഥാനമായ കിലി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ പെരുമ്പാവൂര്‍, കീഴില്ലം ആസ്ഥാനമായ പരത്തുവയലില്‍ ഹോസ്പിറ്റലും വെല്‍നെസ് ഡിവിഷനായ സത്മയ വെല്‍നെസ് സെന്റര്‍, ആയുര്‍വേദ മെഡിസിന് മാനുഫാക്ചറിംഗ് യൂണിറ്റായ പാം ലാബ്സ് ഇന്ത്യ ഹെല്‍ത്ത് കെയര്‍ എന്നിവ സന്ദര്‍ശിച്ചു.
പ്രഫ. ജറാള്‍ഡ് ബെയറിന് (ഡയറക്ടര്‍ ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത്, കണ്‍സള്‍ട്ടന്‍സ് സര്ജന് ഓഫ് ഇംഗ്ലണ്ട്), പ്രഫ. ലാന് ക്യൂമിംഗ് (യുകെ അംബാസിഡര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഓവര്‍സീസ് ടെറിട്ടറിസ്), പ്രഫ. ഹെയ്ദി ഫുള്ളര്‍ (ഫാക്കല്‍റ്റി ഓഫ് മെഡിസിന് ആന്‍ഡ് ഹെല്‍ത്ത് സയന്‍സ്, പ്രഫസര്‍ ഓഫ് മെഡിക്കല്‍ സയന്‍സ്) എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ വിദേശ പ്രതിനിധികളാണ് സന്ദര്‍ശനം നടത്തിയത്.
ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പത്രോസ് പരുത്തുവയലില്‍ ഈ സ്ഥാപനങ്ങള്‍ക്കുവേണ്ടി ഇവരെ സ്വാഗതം ചെയ്തു.