കെ.എം. മാണിയെ അനുസ്മരിച്ച് കേരള കോൺഗ്രസ്
1541398
Thursday, April 10, 2025 4:35 AM IST
കൊച്ചി: കേരള കോൺഗ്രസ് മുൻ ചെയർമാനും മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ആറാം ചരമദിനത്തോടനുബന്ധിച്ചു കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന കോ -ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. എം.പി. ജോസഫ്, സേവി കുരിശുവീട്ടിൽ, ബേബി വി. മുണ്ടാടൻ, ജിസൺ ജോർജ്, ജോമി തെക്കേക്കര, സി.കെ. സത്യൻ, ബോബി കുറുപ്പത്ത്, സെബാസ്റ്റ്യൻ പൈനാടത്ത്, രാജു വടക്കേക്കര,
റോഷൻ ചാക്കപ്പൻ, ജോഷ്വ തായങ്കരി, സെബി ആന്റണി, ആന്റണി മാഞ്ഞൂരാൻ, പി.വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.