ശുചിത്വ സാഗരം, സുന്ദര തീരം രണ്ടാംഘട്ടം നാളെ
1541395
Thursday, April 10, 2025 4:35 AM IST
കൊച്ചി: ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടമായി ഏകദിന തീരശുചീകണ കാമ്പയിന് നാളെ വിപുലമായ ജനപങ്കാളിത്തത്തോടെ ജില്ലയില്‍ നടത്തും. 46 കിലോമീറ്റര്‍ നീളുന്നതാണ് ജില്ലയിലെ കടൽത്തീരം. ഒരോ കിലോ മീറ്ററിലും 25 വോളന്റിയേഴ്സ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തൊഴിലുറപ്പ്, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരോടൊപ്പം ഓരോ പഞ്ചായത്തിലെയും യുവജന സംഘടനകളുടെയും പങ്കാളിത്തവും ശുചീകരണ പരിപാടിയിലുണ്ടാകുമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വൈപ്പിനില്‍ നാളെ രാവിലെ ഏഴിന് ചെറായി ബീച്ചില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയും ഫോര്‍ട്ട്കൊച്ചി വാസ്കോഡഗാമ സ്ക്വയറില്‍ കെ.ജെ. മാക്സി എംഎല്‍എയും നിര്‍വഹിക്കും.
ജില്ലയിലെ 46 ആക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യ കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ സംസ്കരിക്കും.