മീനപ്പൂരവും പൊങ്കാലയും
1541393
Thursday, April 10, 2025 4:35 AM IST
മൂവാറ്റുപുഴ: പുഴക്കരക്കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവവും പൊങ്കാല സമർപ്പണവും ഇന്ന് നടക്കും.
രാവിലെ അഞ്ച് മുതൽ ആറ് വരെ രുദ്രാഭിഷേകം, ഏഴ് മുതല്‍ എട്ട് വരെ ഉഷപൂജ, ഒന്‍പതിന് പൂരം ഇടി, 9.30ന് നവകം, പഞ്ചഗവ്യം, 10ന് പൊങ്കാല ദീപം പകർന്ന് നൽകൽ, 11.30ന് പൂജ, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 8.30ന് ദേശമുടിയേറ്റ്.