അവധിക്കാല സഹവാസക്യാന്പ്
1541392
Thursday, April 10, 2025 4:35 AM IST
മൂവാറ്റുപുഴ: പതഞ്ജലി യോഗാ ട്രെയിനിംഗ് ആന്‍ഡ് റിസർച്ച് സെന്റർ (പൈതൃക്) ഗവേഷണ വിഭാഗം മൂവാറ്റുപുഴ മാറാടി പൈതൃക് ഭവനിൽ ത്രിദിന അവധിക്കാല സഹവാസക്യാന്പ് ‘ബ്ലിസ്ഫുൾ ഹോളിഡേയ്സ്’ ആരംഭിച്ചു. കായികതാരം ജോബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. പൈതൃക് പ്രസിഡന്റ് എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ കൈതപ്രം വാസുദേവൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
പിന്നണി ഗായിക ഗ്രേഷ്യ അരുണിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ സെഷൻ നടത്തി. ഗ്രന്ഥകാരൻ ജോർജ് പുളിക്കൻ വ്യക്തിത്വ വികസന പരിശീലന ക്ലാസ് നയിച്ചു. മനീഷ് കുരുക്ഷേത്രയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കളരി പരിശീലനം നൽകി.
‘റെസ്പോൻസിബിൾ സിറ്റിസണ്‍’ എന്ന വിഷയത്തിൽ അധ്യാപകനും എൻസിടിഇ, എൻസിഇആർടി അംഗവുമായ ജോബി ബാലകൃഷ്ണൻ ക്ലാസ് നയിച്ചു. ലഹരി വിമുക്ത വിദ്യാർഥി സമൂഹം എന്നതാണ് ത്രിദിന സഹവാസ ക്യാന്പ് മുന്നോട്ട് വയ്ക്കുന്ന പ്രധാന സന്ദേശം.