സിപിഐ ആയവന ലോക്കൽ സമ്മേളനം
1541391
Thursday, April 10, 2025 4:35 AM IST
മൂവാറ്റുപുഴ: സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ആയവന ലോക്കൽ സമ്മേളനം നടത്തി. പൊതുസമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗം ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഒന്‍പത് അംഗ ലോക്കൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയും തുടർന്ന് ഐക്യകണ്ഠേന ബ്ലോക്ക് പഞ്ചായത്തംഗമായ ഷിവാഗോ തോമസിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.