മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
1541389
Thursday, April 10, 2025 4:25 AM IST
കോലഞ്ചേരി: മാസപ്പടിയിൽ വീണാ വിജയൻ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും മാർച്ചും നടത്തി.
യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ ഉദ്ഘാടനം നിർവഹിച്ചു.