കേരളോത്സവം; സംഘാടനത്തിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു
1541386
Thursday, April 10, 2025 4:25 AM IST
കോതമംഗലം: സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടനം രാഷ്ട്രീയവൽക്കരിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പടെ കോണ്ഗ്രസ് ഭരിക്കുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ യുവജന സംഘടനകളെയും സംഘാടനത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്ത നടപടിയിൽ യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു.
കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ ഓലിക്കൽ ഉദ്ഘാടനം ചെയ്തു. കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് എൻ. ഡാനിയൽ അധ്യക്ഷത വഹിച്ചു.