വാളിയപ്പാടം പാലം പുനർനിർമിക്കാൻ പൊതുമരാമത്തിന് നിവേദനം നൽകി
1541385
Thursday, April 10, 2025 4:25 AM IST
കൂത്താട്ടുകുളം: നടക്കാവ് കൂത്താട്ടുകുളം റോഡിൽ അപകടാവസ്ഥയിലായ വാളിയപ്പാടം പാലം ഉടൻ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ്കുമാർ നിവേദനം ഏറ്റുവാങ്ങി.
സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, ലോക്കൽ സെക്രട്ടറി എം.കെ. ശശി, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, ലോക്കൽ കമ്മിറ്റിയംഗം ബിനു കുര്യാക്കോസ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വാളിയപ്പാടം തോടിനു കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. കഴിഞ്ഞ മഴക്കാലത്തുണ്ടായ മലവെള്ളപ്പാച്ചിലാണ് പാലത്തിന് ബലക്ഷയമുണ്ടാക്കിയത്. പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തുകൂടിയാണ് ഗതാഗതം നടക്കുന്നത്.