മൂവാറ്റുപുഴയിൽ ഒറ്റവരി ഗതാഗതം
1541383
Thursday, April 10, 2025 4:25 AM IST
മൂവാറ്റുപുഴ: പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 12 മുതൽ ഒരുനിര ഗതാഗതം മാത്രമേ ഇതുവഴി അനുവദിക്കുകയുള്ളു.
ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭ ട്രാഫിക് ഉപദേശക സമിതി യോഗം ഇന്ന് രാവിലെ 11ന് നഗരസഭ കോണ്‍ഫ്രൻസ് ഹാളിൽ ചേരുമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.