കേരള ലേബർ മൂവ്മെന്റ് സോണൽ സമ്മേളനം
1541381
Thursday, April 10, 2025 4:25 AM IST
മൂവാറ്റുപുഴ: സാമൂഹിക പുരോഗതയിലും സാന്പത്തിക വളർച്ചയിലും തൊഴിലാളികളുടെ അധ്വാനത്തിനും സമർപ്പണ ബുദ്ധിയോടെയുള്ള പ്രവർത്തനത്തിനും വലിയ പങ്കാണുള്ളതെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹന്നോൻ മാർ തെയോഡോഷ്യസ്.
കേരള ലേബർ മൂവ്മെന്റ് എറണാകുളം സോണൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ജീവസന്ധാരണത്തിനും നിലനിൽപ്പിനും ആവശ്യമായത് തൊഴിലിലൂടെ ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും ബിഷപ് പറഞ്ഞു. ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. അരുണ്‍ വലിയതാഴത്ത് സന്ദേശം നൽകി. ഫാ. പ്രസാദ് കണ്ടെത്തിപ്പറന്പിൽ, ബാബു തണ്ണിക്കോട്ടിൽ എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സണ്‍ മണിക് ചർച്ചകൾക്ക് നേതൃത്വം നൽകി. തോമസ് മാത്യു, ബെയ്സ് ബെറ്റ് ബ്ലെയ്സ്, ഫാ. ജോണ്‍ മാക്കപ്പിള്ളി എന്നിവർ പ്രസംഗിച്ചു.