ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന് പുതിയ വാഹനം
1541377
Thursday, April 10, 2025 4:20 AM IST
കൊച്ചി: പ്രാണിജന്യ രോഗ നിയന്ത്രണത്തിന്റെ ജില്ല കാര്യാലമായ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന് പെട്രോനെറ്റ് എല്‍എന്‍ജി നല്കിയ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ല കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു.
താക്കോല്‍ദാനം പെട്രോനെറ്റ് എല്‍എന്‍ജി പ്ലാന്റ് ഹെഡ് ഉപേന്ദ്രകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പെട്രോനെറ്റ് മേധാവികളായ ആശിഷ് ഗുപ്ത, സഞ്ജയ് കുമാര്‍ സിംഗ്, ശോഭ ലിമിറ്റഡ് മേധാവി കെ.സി.റാഹില്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ, ശിവകുമാര്‍, ജില്ല വെക്ടര്‍ കണ്ട്രോള് യൂണിറ്റ് മേധാവി ജെ.കെ. മുജീബ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു .