പീഡാനുഭവ ഗാനശുശ്രൂഷ നടത്തി
1541371
Thursday, April 10, 2025 4:20 AM IST
കൊച്ചി: എറണാകുളം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ പീഡാനുഭവ ഗാനശുശ്രൂഷ സംഘടിപ്പിച്ചു. വൈഎംസിഎ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഫാ. ജെയ്റ്റ്സ് കോച്ചാപ്പിള്ളി കപ്പൂച്ചിൻ പീഡാനുഭവ സന്ദേശം നൽകി.
റിലീജിയസ് കമ്മിറ്റി ചെയർമാൻ വി. ഏബ്രഹാം സൈമൺ, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, അസോ. ജനറൽ സെക്രട്ടറി സജി ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
സിഎസ്ഐ ഇമ്മാനുവേൽ കത്തീഡ്രൽ ചർച്ച് , തൃപ്പൂണിത്തുറ സെന്റ് സ്റ്റീഫൻസ് ചർച്ച് , ആലുവ യുണൈറ്റഡ് മെൻസ്, എളംകുളം സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, എറണാകുളം കേരള സിംഗിംഗ് അബാസിറ്റർസ് എന്നീ കൊയറുകൾ ഗാനശ്രുശ്രുഷ നടത്തി. റവ. രഞ്ജു വർഗീസ്, റവ. സന്തോഷ് രാജ് എന്നിവർ പ്രസംഗിച്ചു.