പാറക്കടവ് ബാങ്കിന്റെ കാർഷിക ഫെസ്റ്റ് നാളെ മുതൽ
1541370
Thursday, April 10, 2025 4:20 AM IST
നെടുമ്പാശേരി: വിഷുവിനോടനുബന്ധിച്ച് പാറക്കടവ് കാർഷിക സേവന കേന്ദ്രത്തിൽ കാർഷിക ഫെസ്റ്റും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിക്കും. കാർഷിക ഫെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനിൽക്കും.
വെള്ളിയാഴ്ച രാവിലെ 10 ന്, പാറക്കടവ് സഹകരണ ബാങ്ക് ഹാളിൽ കാർഷിക ഫെസ്റ്റ് ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് വി.എൻ. അജയകുമാർ അധ്യക്ഷനാകും.
ജില്ലാ കൃഷി ഓഫീസർ ഷെർലി സക്കറിയാസ് മുഖ്യാതിഥിയാകും. ഫെസ്റ്റിനോടനുബന്ധിച്ച് യുവാക്കളിലും, കുട്ടികളിലും വളർന്നു വരുന്ന ലഹരി ഉപയോഗത്തിന് എതിരേ " ജീവിത ലഹരി കൃഷിയിലൂടെ' എന്ന കാമ്പയിന് തുടക്കം കുറിക്കും.