ശ്രേഷ്ഠ കാതോലിക്കയ്ക്ക് ആശംസകൾ നേർന്ന് അതിരൂപത പ്രതിനിധികൾ
1541369
Thursday, April 10, 2025 4:11 AM IST
കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായെ എറണാകുളം -അങ്കമാലി അതിരൂപത പ്രതിനിധികൾ തിരുവാങ്കുളം കൃംതാ സെമിനാരിയിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. അതിരൂപത വികാരി ജനറാൾ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ബാവയെ പൊന്നാടയണിയിച്ചു.
അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. സൈമൺ പള്ളുപ്പേട്ട, തൃപ്പൂണിത്തുറ ഫൊറോന പള്ളി അഡ്മിനിസ്ട്രേറ്റർ ഫാ. കുര്യൻ ഭരണികുളങ്ങര, മാതാനാഗർ പള്ളി അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് മൂഞ്ഞേലി എന്നിവരും ഒപ്പമുണ്ടായിരുന്നു.