തൃക്കാക്കരയിൽ ഓപ്പൺ ജിം തുറന്നു
1541368
Thursday, April 10, 2025 4:11 AM IST
ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമാ തോമസ് എംഎൽഎയുടെ ആദ്യ പൊതുപരിപാടി
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിട്ടുള്ള കാക്കനാട്ടെ കുട്ടികളുടെ പാർക്കിനു സമീപം ആരോഗ്യത്തിനും ആനന്ദത്തിനുമായി ഓപ്പൺജിം പ്രവർത്തനം ആരംഭിച്ചു. ഇന്നലെ തൃക്കാക്കര എംഎൽഎ ഉമാതോമസ് ഓപ്പൺജിം പാർക്ക് പൊതുജനത്തിനായി തുറന്നു കൊടുത്തു.
കെട്ടിലും മട്ടിലും ചാരുതയാർന്ന ഓപ്പൺ ജിം നിർമാണത്തിന് എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 37 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഗാന്ധിസ്മാരകത്തിനോട് ചേർന്നാണ് പുതിയ ജിം സ്ഥാപിച്ചിട്ടുള്ളത്. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വേദിയിൽ നിന്നും വീണു പരിക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന ഉമാ തോമസ് എംഎൽഎ പങ്കെടുഞ്ഞ ആദ്യ പൊതുപരിപാടിയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്.
നഗരസഭാധ്യക്ഷ രാധാമണി പിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരം സമിതി അധ്യക്ഷരായ സ്മിതാ സണ്ണി, നൗഷാദ് പല്ലച്ചി, വർഗീസ് പ്ലാശേരി, വാർഡു കൗൺസിലർ വി.ഡി. സുരേഷ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.