മുസിരിസ് ടൂറിസം ഫെസ്റ്റ് നാളെ മുതൽ
1541367
Thursday, April 10, 2025 4:11 AM IST
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തും വടക്കേക്കര പഞ്ചായത്ത് സാമൂഹ്യ ക്ഷേമ സഹകരണ സംഘവും ചേർന്ന് നടത്തുന്ന മുസിരിസ് ടൂറിസം ഫെസ്റ്റ് - 2025 വെള്ളിയാഴ്ച മുത്തകുന്നം പാലത്തിന് സമീപം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പകൽ ഒമ്പതിന് ഫെസ്റ്റ് രക്ഷാധികാരി എ.എസ്. അനിൽകുമാർ പതാക ഉയർത്തും.
9.30നു കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് എച്ച്എസ്എസ് ഗ്രൗണ്ടിൽ കേരള സ്റ്റേറ്റ് ബോൾ ബാഡ്മിന്റൻ ചാന്പ്യൻഷിപ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു അധ്യക്ഷനാകും. 14നു വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ അധ്യക്ഷയാകും.