മൂക്കന്നൂരിൽ ഖാദി ഫെസ്റ്റ്
1541366
Thursday, April 10, 2025 4:11 AM IST
അങ്കമാലി: മൂക്കന്നൂർ ഗ്രാമ പഞ്ചായത്തും മൂക്കന്നൂർ ഖാദി വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന മൂന്ന് ദിവസത്തെ ഖാദി വിപണന മേള ഖാദി ഫെസ്റ്റ് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, സ്ഥിരം സമിതി അധ്യക്ഷരായ സിനി മാത്തച്ചൻ , ജസ്റ്റി ദേവസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ആന്റു തുടങ്ങിയവർ സംസാരിച്ചു. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് ഉണ്ടായിരിക്കുന്നതാണ്. മറ്റ് ഖാദി ഉൽപ്പന്നങ്ങളും ലഭ്യമാണ് .