എം.സി. ജോസഫൈന് അനുസ്മരണം ഇന്ന്
1541363
Thursday, April 10, 2025 4:11 AM IST
അങ്കമാലി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കേരള വനിതാ കമ്മീഷൻ ചെയർപേഴ്സണും ജിസിഡിഎ ചെയർപേഴ്സണുമായിരുന്ന എം.സി. ജോസഫൈന്റെ മൂന്നാമത് വാർഷിക അനുസ്മരണം ഇന്ന് നടക്കും.
രാവിലെ അങ്കമാലി എരിയായിലെ എല്ലാ സിപിഎം ബ്രാഞ്ചുകളിലും പാർട്ടി ഓഫീസുകളിലും പതാക ഉയർത്തും.
വൈകിട്ട് അങ്കമാലി ടൗണിൽ റെഡ് വോളണ്ടിയർ മാർച്ചും, തുടർന്ന് സിഎസ്എ ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗവും നടക്കും. അനുസ്മരണ സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.