കഞ്ചാവ് കേസ് പ്രതിക്ക് കഠിനതടവും പിഴയും
1515524
Wednesday, February 19, 2025 4:07 AM IST
കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ കൊല്ലം പുനലൂര്‍ മണിയാര്‍ ഇരമത്ത് വീട്ടില്‍ പ്രദീപിനെ രണ്ടു വര്‍ഷം കഠിനതടവിനും 2000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.പി.എം. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്.2017 ജൂണ്‍ 24 ന് പാലാരിവട്ടം ബൈപ്പാസിലെ ബസ് സ്റ്റോപ്പില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.
കോട്ടയത്ത് ഫ്രൂട്ട്സ് വില്പന നടത്തികൊണ്ടിരുന്ന പ്രതി എറണാകുളത്ത് നിന്നും കടയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനിടെ തോള് സഞ്ചിയില്‍ കഞ്ചാവും കടത്തിയെന്നാണ് കേസ്. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.