ചലച്ചിത്രമേള ഒന്നു മുതൽ
1515511
Wednesday, February 19, 2025 4:04 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 15-ാമത് രാജ്യാന്തര ചലച്ചിത്രമേള ഒന്നു മുതൽ അഞ്ചു വരെ ലത തിയേറ്ററിൽ നടക്കും. വിദേശഭാഷാ ചിത്രങ്ങളടക്കം 15 ഓളം സിനിമകളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.
രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രദർശനം. നാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചലച്ചിത്രമേളാ സ്വാഗത സംഘം ഓഫീസിന്റെയും പാസ് വിതരണത്തിന്റെയും ഉദ്ഘാടനം തിരക്കഥാകൃത്തും നടനുമായ പോൾസണ്‍ സ്കറിയ നിർവഹിച്ചു. ഫിലിം സൊസൈറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. അനിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കേരള ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവംഗം പ്രകാശ് ശ്രീധർ,മേള പ്രസിഡന്റ് പി.എ. ഏലിയാസ്, നാസ് പ്രസിഡന്റ് വിൻസന്റ് മാളിയേക്കൽ,ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ഡി. പ്രേംനാഥ്, എ.കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.