കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
1515520
Wednesday, February 19, 2025 4:07 AM IST
ആലുവ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവുമായി പുനലൂർ സ്വദേശി പിടിയിലായി. പുനലൂർ വെള്ളില ദേശത്ത് ശിവവിലാസം ശിവപ്രസാദി(43)നെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 1.176 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.